Ticker

6/recent/ticker-posts

മനുഷ്യൻ്റെ എല്ലാ വേദനകളും മറക്കാനുള്ള മരുന്നാണ്കലയും സാഹിത്യവും,അത് ഹൃദയത്തിലെ വെള്ളിച്ചമാണ് - എം. മുകുന്ദൻ

മനുഷ്യൻ്റെ എല്ലാ വേദനകളും മറക്കാനുള്ള മരുന്നാണ് കലയും സാഹിത്യവും, അത് ഹൃദയത്തിലെ വെളിച്ചമാണന്ന് എഴുത്തുകാരൻ എം.മുകുന്ദൻ അഭിപ്രായപ്പെട്ടു. പുസ്തകങ്ങൾ വായിച്ചിട്ടില്ലങ്കിലും പുസ്തകങ്ങളുടെ സാന്നിധ്യം വീട്ടിലുണ്ടാകുമ്പോൾ
അക്ഷര വെളിച്ചം താനെ തെളിഞ്ഞ് വരും. പുതിയ തലമുറ വായനയെ സമീപിക്കുന്നത് വ്യത്യസ്തരീതിയിലാണന്നും അത് പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ല സർഗോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം '
ഹൃദയം ശുദ്ധീകരിക്കാനും മനസ്സ് വിശാലമാക്കാനും കലാ സാഹിത്യ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു എന്ന് അദ്ദേഹം ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സാഹിത്യ സല്ലാപത്തിൽ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശശി അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി. പ്രമോദ് ഉപഹാരസമർപ്പണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ് പി.ടി. ഷീബ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.സി. ശരൺ, ഉപജില്ല വിദ്യാംഗം കോഡിനേറ്റർ വി..എം. അഷറഫ് ഗ്രാമ പഞ്ചായത്ത് മെമ്പർ പി.വിനയ , ഹെഡ്മിസ്ട്രസ് എൻ.കെ. പ്രേമ 
പി.ടി എ പ്രസിഡണ്ട് ടി.സി. 
ജിപിൻ, ബി.ബി. ബിനീഷ്,ഇ.കെ. സുരേഷ്. ഡോ. സി.കെ. സുരേഷ്, ശ്രുതി.പി. രന്യമനിൽ , എന്നിവർ സംസാരിച്ചു. അധ്യാപക രചന മത്സര വിജയികൾക്ക് ചടങ്ങിൽ വെച്ച് സമ്മാനം വിതരണം ചെയ്തു. മാട്ട നോട് എ.യു.പി. സ്കൂൾ വിദ്യാർത്ഥികൾ കേരള സംസ്കാരത്തെ കുറിച്ച് ദൃശ്യാവിഷ്ക്കരണം നടത്തി. എം.മുകുന്ദൻ്റെ ഏറ്റവും പുതിയ പുസ്തകമായ എയ്ബൽ മേരിയിലേക്ക് നൂറ് ദിവസം എന്ന പുസ്തകം കയ്യൊപ്പിട്ട് നൽകി. ഉപജില്ലയിലെ
യു. പി. ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് കഥ കവിത പുസ്തകാസ്വാദനം, അഭിനയം, കാവ്യാലാപനം, നാടൻപാട്ട്, ചിത്രം എന്നി എഴ് ഇനങ്ങങ്ങളിലായി 650 വിദ്യാർത്ഥികൾ ശിൽപശാലയിൽ പങ്കെടുത്തു എല്ലാ വേദിയിലും എത്തി വിദ്യാർത്ഥികളുമായി എം.മുകുന്ദൻ സംവദിച്ചു. എഴുത്തുകാരും കലാകാരൻമാരുമായഡോ: സുരേഷ്, ഓണിൽ രവീന്ദ്രൻ, പ്രദീപൻ മദ്ര അജീഷ് മുചുകുന്ന്, അഭിലാഷ് തിരുവോത്ത്, മധു മോഹൻ കടത്തനാട്, എ.കെ. ചന്ദ്രൻ, രാജൻ നരയംകുളം, ചന്ദ്രൻ കെ. കുമാരു കെ., എം കെ. യൂസഫ് എന്നിവർ
വിവിധ വിഷയങ്ങളിൽ ക്ലാപ്പെടുത്തു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും ജില്ല തല വിജയികൾക്ക് സമ്മാനവും നൽകി. പി.എം. ശ്രീജിത്ത്, ജിതേഷ് പുലരി, സന്ധ്യഗംഗാധരൻ,
റാഷിന കെ ഇന്ദുജ കെ.റീന.കെ. സരിത കെ.അനീഷ് ജി.കെ. എൻ.പി. മോളി ജെമിനി തോമസ് അബ്ദുൽ ഗനി, വേണുഗോപാൽ പേരാമ്പ്ര, കെ. അരുൺകുമാർ എന്നിവർ നേത്വം നൽകി.

Post a Comment

0 Comments