Ticker

6/recent/ticker-posts

വിവാഹപൂർവ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


കൊയിലാണ്ടി: വിവാഹം കഴിക്കുന്നവരെ ദാമ്പത്യ ജീവിതത്തിൻ്റെ ഉത്തരവാദിത്ത പൂർണ്ണമായ ജീവിതത്തിലേക്കായി മാനസികമായി തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വനിതാ കമ്മീഷൻ കൊയിലാണ്ടി നഗരസഭ ജാഗ്രത സമിതിയുടെയും കുടുംബശ്രീ സിഡിഎസ് ജെൻ്റർ റിസോഴ്സ് സെൻ്ററിൻ്റെയും സഹകരണത്തിൽ കൊയിലാണ്ടി എസ്.എൻ.ഡി.പി. യോഗം ആർട്സ് ആൻ്റ് സയൻസ് കോളേജിൽ വിവാഹപൂർവ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. രേഖ പള്ളിക്കുത്ത് വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നയിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ കെ.ഷിജു, കൗൺസിലർ കെ.എം.സുമതി, വുമൺ ഡെവലപ്മെൻറ് സെൽ കോഡിനേറ്റർ -അസി. പ്രൊഫസർ ഡോ. ആർ.അമിത, 
 ഐ.സി.ഡി.എസ്. സൂപ്പർവൈസർമാരായ കെ.കെ.അനുഷ, ടി.കെ.റുഫീല, എം.മോനിഷ, 
സി.ഡി.എസ്. അധ്യക്ഷ എം.പി. ഇന്ദുലേഖ, കോളജ് യൂണിയൻ ചെയർമാൻ കെ.പി.വിഷ്ണു എന്നിവർ സംസാരിച്ചു.

Post a Comment

0 Comments