Ticker

6/recent/ticker-posts

മേലടി ഉപജില്ലാ ശാസ്ത്രോത്സവം പയ്യോളിയിൽ 5000 ത്തോളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും



പയ്യോളി : ഒക്ടോബർ 21 മുതൽ 23 വരെ മൂന്ന് ദിവസങ്ങളിലായി മേലടി ഉപജില്ല ശാസ്ത്രോത്സവം തിക്കോടിയൻ സ്മാരക ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ അരങ്ങേറുകയാണ്. ഐ.ടി മേള , പ്രവൃത്തിപരിചയ മേള, സാമൂഹ്യ ശാസ്ത്രമേള, ഗണിതശാസ്ത്രമേള, ശാസ്ത്രമേള, വിവിധ മത്സരങ്ങളിലായി LP, UP, HS, HSS വിഭാഗങ്ങളിൽ നിന്ന് (250 ഇനങ്ങൾ) വിവിധ വിദ്യാലയങ്ങളിൽ (110 യൂനിറ്റ്) നിന്നായി 5000 ത്തോളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കുന്നു. ഉദ്ഘാടന ദിവസമായ 22.10.25 ന് നീലഗിരി ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് വികസിപ്പിച്ച റോബോട്ട് വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഉദ്ഘാടന ചടങ്ങില്‍ പ്രഭാഷണം നടത്തുകയും അതിന് ശേഷം വൈകുന്നേരം വരെ കുട്ടികളുമായി സംവധിക്കുകയും ചെയ്യും. സാങ്കേതിക വിദ്യയും നിര്‍മ്മിത ബുദ്ധിയും ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഈ റോബോര്‍ട്ടിന്‍റെ സാന്നിദ്ധ്യവും കുട്ടികളോടും പൊതുജനങ്ങളോടുമുള്ള ആശയവിനിമയവും ഈ വർഷത്തെ ശാസ്ത്രോത്സവത്തിൻ്റെ ഒരു സവിശേഷതയാണ്.   
       

ശാസ്ത്രോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പി ഗവാസ് ഉദ്ഘാടനം ചെയ്യും. തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജമീല സമദ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ദുൽഖിഫിൽ മുഖ്യാതിഥിയാകും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ. പി ഹസീസ് ശാസ്ത്രോത്സവത്തിന്‍റെ ലോഗോ രൂപകല്‍പന ചെയ്ത അധ്യാപകനുള്ള ഉപഹാരം കൈമാറും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിയുടെ സമാപന യോഗം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്യും. പയ്യോളി മുൻസിപ്പൽ ചെയർമാൻ ശ്രീ വി.കെ അബ്ദുറഹിമാൻ, എ.ഇ.ഒ പി ഹസീസ് എന്നിവർ പങ്കെടുക്കും. പത്ര സമ്മേളനത്തിൽ സ്വാഗത സംഘം ജനറൽ കൺവീനർ സചിത്രൻ എ.കെ. പി.ടി.എ വൈസ് പ്രസിഡണ്ട് രമേശൻ കൊക്കല്ലേരി, പബ്ലിസിറ്റി കൺവീനർ യൂസഫ് എളമ്പിലാട്, പ്രോപ്രാം കമ്മറ്റി കൺവീനർ എ . ടി രൻജിത്ത് എ.ടി വിനീഷ്, എന്നിവർ പങ്കെടുത്തു

Post a Comment

0 Comments