Ticker

6/recent/ticker-posts

കോഴിക്കോട് സ്വദേശിനി ആറ്റിങ്ങലിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയിൽ. ഒപ്പം താമസിച്ച ആളെ കാണാനില്ല

കോഴിക്കോട് സ്വദേശിനി ആറ്റിങ്ങലിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയിൽ. കൂടെ താമസിച്ചിരുന്ന ഇതേ ലോഡ്ജിലെ ജീവനക്കാരനെ കാണാനില്ല.കോഴിക്കോട് സ്വദേശിനി അസ്മിനയുടെ മൃതദേഹമാണ് മൂന്നുമുക്കിലെ ലോഡ്ജ് മുറിയില്‍ കണ്ടെത്തിയത്. ഒപ്പം താമസിച്ച കോട്ടയം പുതുപ്പള്ളി സ്വദേശി ജോബി ജോര്‍ജിനെയാണ് കാണാതായത്.
മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. കൈയില്‍ മുറിവുണ്ട്. മുറിക്കുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നു പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് യുവതിയെ ഭാര്യയെന്നു പരിചയപ്പെടുത്തി ജോബി ലോഡ്ജില്‍ എത്തിച്ചത്. ഇയാള്‍ രാത്രി ഒന്നരയോടെ ഇയാള്‍ യുവതിയുടെ മുറിയിലേക്കു പോയതായി മറ്റു ജീവനക്കാര്‍ പോലീസിനോടു പറഞ്ഞു. ബുധനാഴ്ച രാവിലെ ഏറെ നേരം കഴിഞ്ഞും ജോബി പുറത്തേക്കു വരാതായതിനെ തുടര്‍ന്ന് ജീവനക്കാര്‍ പരിശോധിച്ചെങ്കിലും മുറി തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് എത്തി വാതില്‍ തള്ളിത്തുറന്ന് അകത്തു കയറിയപ്പോഴാണ് അസ്മിനയുടെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബുധനാഴ്ച പുലര്‍ച്ചെ നാലോടെ ജോബി ലോഡ്ജില്‍നിന്നു പുറത്തേക്കു പോകുന്നതായി കണ്ടെത്തി. അഞ്ചു ദിവസം മുന്‍പാണ് ജോബി ലോഡ്ജില്‍ ജോലിക്കു കയറിയതെന്ന് സ്ഥാപന ഉടമ പറഞ്ഞു.

Post a Comment

0 Comments