Ticker

6/recent/ticker-posts

ഇരുപതാം മൈൽസിൽ ബസ് കുഴിയിൽ വീണു, പിക്കപ്പ് തകരാറിലായി -നന്തി ദേശീയപാതയിൽ വീണ്ടും ഗതാഗതക്കുരുക്ക്

നന്തി ദേശീയപാതയിൽ വീണ്ടും ഗതാഗതക്കുരുക്ക് ഇരുപതാം മൈലിൽ കോഴിക്കോട് പോകുന്ന ഭാഗത്താണ് ഗതാഗത തടസ്സം . പിക്കപ്പ്  ഓഫായതിനാൽ ഭാഗികമായി ഗതാഗതക്കുരുക്ക് ഉണ്ടായി എന്നാൽ വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിൽ ബസ് കുഴിയിൽ അകപ്പെട്ട് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു ഇന്ന് 8 മണിയോടെയാണ് സംഭവം
കഴിഞ്ഞ ദിവസവും ബസ് കുഴിയിൽ അകപ്പെട്ട് ഗതാഗത തടസ്സം ഉണ്ടായിരുന്നു ദിവസങ്ങൾക്ക് മുമ്പ് ലോറി കുഴിയിൽ അകപ്പെട്ട് മറിഞ്ഞ സംഭവവും ഉണ്ടായി നിരവധി അപകടങ്ങൾ ഉണ്ടായെങ്കിലും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ദേശീയപാതയിൽ ഇടയ്ക്കിടെ ഗതാഗതം തടസ്സപ്പെടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്

Post a Comment

0 Comments