Ticker

6/recent/ticker-posts

ജി.വി.എച്ച്.എസ്.എസ്. മേപ്പയ്യൂർ ഓവറോൾ ചാമ്പ്യൻമാർ



ജി.വി.എച്ച്.എസ്.എസ്. മേപ്പയ്യൂർ ഓവറോൾ ചാമ്പ്യൻമാർമേപ്പയ്യൂർ ∙ ഒക്ടോബർ 9, 10, 11 തിയ്യതികളിലായി ജി.വി.എച്ച്. എസ്.എസ് മേപ്പയ്യൂരിൽ നടന്ന മേലടി സബ് ജില്ലാകായിക മേള സമാപിച്ചു. കായിക മേളയുടെ സമാപന സമ്മേളനം മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ഉപഹാര സമർപ്പണം മേലടി എ ഇ ഒ ഹസീസ് പി നിർവ്വഹിച്ചു.മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ വി സുനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച് എം മുഹമ്മദ് കെ എം സ്വഗതവും  ചടങ്ങിൽ സ്കൂൾ എച്ച് എം പ്രീതി എം , ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ ഷോബിത്ത് ആർ പി , കൺവീനർ അനീഷ് പി ,എച്ച് എം ഫോറം കൺവീനർ സജീവൻ കുഞ്ഞോത്ത്, പ്രോഗ്രാം കമ്മിറ്റി കോഡിനേറ്റർ സജീവൻ സി, ശ്രീലേഷ് എസ്.കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സുധീഷ് കുമാർ കെ നന്ദിയും പറഞ്ഞു 

170-ലധികം ഇനങ്ങളിൽ 2500-ലധികം വിദ്യാർത്ഥികൾ മത്സരിച്ച കായിക മേളയിൽ എച്ച് എസ് ,എച്ച് എസ് എസ് വിഭാഗത്തിൽ 478 പോയൻ്റോടെ ജി വി എച്ച് എസ് എസ് മേപ്പയ്യൂർ ഓവറോൾ ചാമ്പ്യൻമാരായി. 180 പോയൻ്റോടെ ജി വി എച്ച് എസ് എസ് പയ്യോളി രണ്ടാം സ്ഥാനവും 130 പോയൻ്റോടു കൂടി സി കെ ജി എം എച്ച് എസ് എസ് മൂന്നാ സ്ഥാനവും കരസ്ഥമാക്കി. യു പി വിഭാഗത്തിൽ 47 പോയൻ്റോട് കൂടി വൻമുഖം കോടിക്കൽ യു പി സ്കൂൾ ഒന്നാം സ്ഥാനവും , 42 പോയ ൻ്റോട് കൂടി അയനിക്കാട് വെസ്റ്റ് യു പി സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എൽ പി വിഭാഗത്തിൽ 15 പോയൻ്റോട് കൂടി കണ്ണംകുളം എൽ പി സ്കൂൾ ഒന്നാം സ്ഥാനവും 13 പോയ ൻ്റോട് കൂടി ചെറുവണ്ണൂർ എ എൽ പി സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Post a Comment

0 Comments