Ticker

6/recent/ticker-posts

പേരാമ്പ്ര കായണ്ണയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

 കോഴിക്കോട് : പേരാമ്പ്ര കായണ്ണയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്  . ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചു.
കളി കഴിഞ്ഞു വരികയായിരുന്ന വിദ്യാര്‍ഥിയെ സംഘം ലിഫ്റ്റ് വേണോ എന്ന് ചോദിച്ചതായും ലിഫ്റ്റ് വേണ്ടെന്ന് പറഞ്ഞതോടെ വണ്ടിയിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിച്ചതായും വിദ്യാര്‍ഥി പറഞ്ഞു. ഇതിനിടെ സമീപത്ത് ഓട്ടോറിക്ഷ നിര്‍ത്തിയതോടെ സംഘം രക്ഷപ്പെടുകയായിരുന്നു.
പിടിച്ചു കയറ്റാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥിക്ക് പരിക്കേറ്റു.  

Attempt to kidnap an 8th grade student in Perambra Kayanna

Post a Comment

0 Comments