Ticker

6/recent/ticker-posts

അപൂർവ്വ പ്രതിഭാസം; കോഴിക്കോട് ഉൾവലിഞ്ഞ കടല്‍ പൂർവ്വ സ്ഥിതിയിലായി


 കോഴിക്കോട് സൗത്ത് ബീച്ചിന് സമീപത്ത് കടല്‍ ഉള്‍വലിഞ്ഞു. 200 മീറ്ററോളം അകത്തേക്കാണ് കടൽ ഉള്‍വലിഞ്ഞത്. പെട്ടന്നുണ്ടായ മാറ്റം ബീച്ചിലെത്തിയ സന്ദര്‍ശകരെ പരിഭ്രാന്തരാക്കി.
സൗത്ത് ബീച്ചിന് അടുത്താണ് കടല്‍ പെട്ടെന്ന് ഉള്ളിലേക്ക് പോയത്. ഏതാനും ദിവസങ്ങളായി കടല്‍ കുറച്ച് ഉള്‍വലിഞ്ഞിരുന്നെങ്കിലും ഇത്രയും ഉള്ളിലേക്ക് പോയത് ആദ്യമാണെന്ന് കച്ചവടക്കാർ പ്രതികരിച്ചു.
അതേസമയം സുനാമി മുന്നറിയിപ്പ് ഇല്ലന്ന് ജില്ലാ ഭരണകൂടം അറിയിച്ചു
തിരയില്ലാതെ നിശ്ചലാവസ്ഥയായ കടല്‍ കാണാനും നിരവധി പേര്‍ എത്തിയിരുന്നു.

ഇന്ന് നേരം പുലർന്നപ്പോഴേക്കും കടൽ പൂർവസ്ഥിതിയിൽ ആയിട്ടുണ്ട്
ഇതിന് മുന്‍പും ഇത്തരത്തില്‍ ഉണ്ടായിട്ടിട്ടുണ്ടെന്നും കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം സാധാരണ നിലയില്‍ ആവാറുണ്ടെന്നും ബീച്ചിലെ കച്ചവടക്കാര്‍ പറഞ്ഞു.
പിന്നാലെ അഗ്നിരക്ഷാസേനയും റവന്യൂ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. നാട്ടുകാരിൽ ചിലർ ആശങ്ക പങ്കുവെച്ചു. വാർത്തയറിഞ്ഞ് നാട്ടുകാർക്ക് പുറമേ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളർക്ക് ബീച്ചിലേക്കെത്തി. ഇതോടെ പ്രദേശത്ത് പൊലീസ് നിയന്ത്രണമേർപ്പെടുത്തി. ആശങ്കപ്പടേണ്ട സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രത പുലർത്തണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Post a Comment

0 Comments