Ticker

6/recent/ticker-posts

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയഷൻ 41ാമത് കോഴിക്കോട് ജില്ലാ സമ്മേളന സ്വാഗത സംഘം രൂപീകരണം

കൊയിലാണ്ടി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയഷൻ 41ാമത് കോഴിക്കോട് ജില്ലാ സമ്മേളന സ്വാഗത സംഘം രൂപീകരണം കൊയിലാണ്ടി ആതിര ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കൊയിലാണ്ടി നഗരസഭാ ക്ഷേമകാര്യ സ്റ്റാൻസിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ജിതിൻ വളയനാട് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി മസൂദ് മംഗലം സംസ്ഥാന വൈസ് പ്രസിഡണ്ട് സജീഷ്മണി .ജില്ലാ സെക്രട്ടറി അനൂപ് മണാശ്ശേരി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ പ്രനീഷ്, സംസ്ഥാന കമ്മറ്റി അംഗം ജയൻ രാഗം ജില്ലാ വൈസ് പ്രസിഡണ്ട് മധു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.രാജേഷ് മണാശ്ശേരി സ്വാഗതവും ജില്ലാ ട്രഷറർ പ്രബീഷ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments