Ticker

6/recent/ticker-posts

കൊയിലാണ്ടി ദേശീയപാത നിർമ്മാണം നടത്തുന്ന വാഗാഡ് കമ്പനിയുടെ കാൻറീൻ നടത്തിപ്പുകാർക്കെതിരെ കൊയിലാണ്ടി പോലീസിൽ ലക്ഷങ്ങൾ നൽകാതെ മുങ്ങിയതായി പരാതി


കൊയിലാണ്ടി  ദേശീയപാത നിർമ്മാണം നടത്തുന്ന വാഗാട് കമ്പനിയുടെ കാൻറീൻ നടത്തിപ്പുകാർക്കെതിരെ കൊയിലാണ്ടി പോലീസിൽ പരാതി നൽകി സാമ്പത്തിക തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെയാണ് പോലീസിൽ പരാതി നൽകിയത് കാൻറീനിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും പാചകവാദവും ഉൾപ്പെടെയുള്ളവ നൽകിയതുമായി ബന്ധപ്പെട്ടാണ് പരാതി 23 ലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് വ്യാപാരികളിൽ നിന്ന് ലഭിക്കുന്ന വിവരം എല്ലാമാസവും ഭക്ഷ്യവസ്തുക്കൾ നൽകുകയും ലക്ഷങ്ങൾ സാധനങ്ങൾ വാങ്ങിയ വകയിൽ നൽകാറുമുണ്ടായിരുന്നു എന്നാൽ കുടിശ്ശിക കൂടി വൻ തുകയായി മാറി എന്നാൽ ഈ തുകയ്ക്ക് ചെക്ക് നൽകിയാണ് കാൻറീൻ തൊഴിലാളികൾ പോയത് ബാങ്കിൽ സമീപിച്ചപ്പോൾ പണമില്ലെന്ന് അറിഞ്ഞതോടെയാണ് വ്യാപാരികൾ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത് ഇതോടെയാണ് നടത്തിപ്പുകാർക്കെതിരെ പോലീസിൽ പരാതി നൽകി

Post a Comment

0 Comments