Ticker

6/recent/ticker-posts

കൊയിലാണ്ടി ഉപജില്ല ശാസ്ത്രോത്സവം , ചരിത്ര നേട്ടവുമായി വേളൂർ ജി.എം.യു.പി സ്കൂൾ

കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ല ശാസ്ത്രോത്സവത്തിന് തിരശ്ശീല വീണപ്പോൾ ചരിത്രനേട്ടത്തിൻ്റെ നെറുകയിലാണ് അത്തോളി വേളൂർ ജി.എം യു.പി സ്കൂൾ.എൽ പി ,യു പി വിഭാഗങ്ങളിൽ ആകെയുള്ള ഒൻപത് വിഭാഗങ്ങളിൽ എട്ടിലും ചാമ്പ്യൻഷിപ്പും ഒരു വിഭാഗത്തിൽ റണ്ണറപ്പും നേടിയാണ് വിദ്യാലയം ചരിത്രനേട്ടം കുറിച്ചത്. ഗണിത ശാസ്ത്രമേള, പ്രവൃത്തി പരിചയമേള ,ശാസ്ത്രമേള എന്നിവയിൽ എൽ പി, യുപി വിഭാഗം ചാമ്പ്യൻഷിപ്പ് ,സാമൂഹ്യ ശാസ്ത്രമേളയിൽ എൽ പി വിഭാഗത്തിൽ ചാമ്പ്യൻഷിപ്പും യു പി വിഭാഗത്തിൽ റണ്ണറപ്പും ഐ ടി മേളയിൽ യു പി വിഭാഗം ചാമ്പ്യൻഷിപ്പ് എന്നിവ നേടിയാണ് ഉപജില്ല ശാസ്ത്രോത്സവ ചരിത്രത്തിൽ ഒരു വിദ്യാലയം നേടുന്ന എക്കാലത്തെയും മികച്ച നേട്ടം വേളൂർ ജി.എം.യു.പി സ്കൂൾ കരസ്ഥമാക്കിയത്. വിജയികൾക്ക് മികച്ച സ്വീകരണമൊരുക്കാൻ ഒരുങ്ങുകയാണ് സ്കൂൾ പി ടി എ യും നാട്ടുകാരും

Post a Comment

0 Comments