Ticker

6/recent/ticker-posts

ഖത്തർ കെഎംസിസി മണിയൂർ പഞ്ചായത്ത് കമ്മിറ്റി കനിവിന് സംഭാവന ചെയ്ത പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി



ഖത്തർ കെ.എം.സി.സി മണിയൂർ പഞ്ചായത്ത് കമ്മിറ്റി കനിവ് മണിയൂരിന് നൽകിയ പാലിയേറ്റീവ് ഉപകരണങ്ങൾ മുസ്ലിം ലീഗ് കുറ്റ്യാടി മണ്ഡലം വൈസ് പ്രസിഡണ്ട് തയ്യിൽ കുഞ്ഞബ്ദുള്ള ഹാജി ഏറ്റുവാങ്ങി. ഖത്തർ കെ.എം.സി.സി ഭാരവാഹികളായ ഹമീദ് പതിയാരക്കര,അഹമ്മദ് കുറുന്തോടി എന്നിവരാണ് ഉപകരണങ്ങൾ കൈമാറിയത്. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് റസാഖ് മാസ്റ്ററുടെ അധ്യക്ഷതയിൽ കനിൽവിൽ നടന്ന ചടങ്ങിൽ പ്രൊഫ.കെ.സി മുഹമ്മദ് സലീം സ്വാഗതവും സെൻറർ മാനേജർ കെ.വി കുഞ്ഞബ്ദുള്ള മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിന് ആശംസ അർപ്പിച്ചുകൊണ്ട് പി.ടി.കെ മുഹമ്മദ് അലി മാസ്റ്റർ, കാരാളത്ത് പോക്കർ ഹാജി, കെ.കെ യൂസഫ് മാസ്റ്റർ, പി.കെ .കെ അബ്ദുല്ല, കെ.കെ.സി മൊയ്തീൻ ഹാജി, മയങ്കളത്തിൽ കുഞ്ഞമ്മത് ഹാജി, സവാദ് കുറുന്തോടി, നസീർ മദനി, ഹാരിസ്.വി.വി, മുംതാസ് മയങ്കളത്തിൽ, റസിയ മങ്കര, മൊയ്ദീൻ എൻ. കെ, കുഞ്ഞമ്മദ് ഹിമ, വലിയാന്നൂർ സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments