Ticker

6/recent/ticker-posts

മുതിർന്നവരുടെ സംഗമവും ക്ലബ്ബ് രൂപീകരണവും

  


പാലയാട്:  പാലയാട് ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ വയോജന സംഗമവും വയോജന ക്ലബ്ബ് രൂപീകരണവും നടന്നു.  മണിയൂർ പഞ്ചായത്തിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ വയോജന ക്ലബ്ബിനാവശ്യമായ ഫർണിച്ചർ അതുവദിച്ചുകിട്ടിയിട്ടുണ്ട്. വായനശാല ഹാളിൽ നടന്ന പരിപാടി പ്രശസ്ത സൈക്കോ തെറാപ്പിസ്റ്റ് എ.വി.രത്നകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.പി.ശോഭന അധ്യക്ഷയായി. 18-ാം വാർഡ് പ്രവർത്തന പരിധിയായിക്കൊണ്ട് വയോജനങ്ങളുടെ സവിശേഷമായ താൽപര്യങ്ങൾ മുൻനിർത്തി വിവിധങ്ങളായ പരിപാടികൾ നടത്തുക എന്നതാണ് ഉദ്ദേശിക്കുന്നത്.


   നൂറിനടുത്ത് ആളുകൾ പങ്കെടുത്ത ചടങ്ങിൽ വായനശാല സിക്രട്ടറി ശ്രീനിവാസൻ മാസ്റ്റർ, രാജേഷ് കെ.കെ., നാരായണൻ മാസ്റ്റർ ഇ., നരേന്ദ്രൻ ടി.വി., വിജയൻ മാസ്റ്റർ എൻ., പി.ബാബു., പുനത്തിൽ ബാലക്കുറുപ്പ് എന്നിവർ സംസാരിച്ചു.ഭാരവാഹികളായി രാധാകൃഷ്ണൻ എൻ. (പ്രസിഡണ്ട്) ചന്ദ്രൻ കൊട്ടാരത്തിൽ ( സിക്രട്ടറി) വൈസ് പ്രസിഡണ്ട്മാരായിബാലകൃഷ്ണൻ കെ.പി.രാധ കെ.ജോ. സിക്രട്ടറിമാരായിരവീന്ദ്രൻ കെ.കെ.രജനി തുഷാര എന്നിവരെയും തിരഞ്ഞെടുത്തു

Post a Comment

0 Comments