Ticker

6/recent/ticker-posts

തൃശൂരിൽ വൻ കവർച്ച: 75 ലക്ഷം രൂപ തട്ടി





തൃശൂർ: മണ്ണൂത്തി ബൈപ്പാസ് ജംങ്ഷനിൽ ശനിയാഴ്ച പുലർച്ചെ വൻ കവർച്ച. ചായക്കടയിൽ ഇരിക്കുകയായിരുന്ന എടപ്പാൾ സ്വദേശിയായ മുബാറക്കിൽനിന്ന് 75 ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ് കാറിലെത്തിയ സംഘം തട്ടിയെടുത്തു. പുലർച്ചെ ഏകദേശം 4 മണിയോടെയാണ് സംഭവം.

ബംഗളൂരുവിൽനിന്ന് സ്വകാര്യ ബസിൽ മണ്ണൂത്തിയിലെത്തിയ മുബാറക്ക് സമീപത്തെ ചായക്കടയിൽ കയറിയപ്പോഴാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. കാറിൽ എത്തിയ സംഘം മുബാറക്കുമായി പിടിവലി നടത്തുകയും പണവുമായി കടന്നുകളയുകയുമായിരുന്നു. കാർ വിറ്റ തുകയാണ് ബാഗിൽ ഉണ്ടായിരുന്നതെന്ന് മുബാറക്ക് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിൽ ഒല്ലൂർ എസ്പിയുടെ നേതൃത്വത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണത്തിനായി സംഘം ഉപയോഗിച്ച കാറിന്റെ മുൻവശത്തും പിൻവശത്തുമുള്ള നമ്പർ പ്ലേറ്റുകൾ വ്യത്യസ്തമായിരുന്നെന്നും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്. പ്രതികളെ ഉടൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Post a Comment

0 Comments