Ticker

6/recent/ticker-posts

മേപ്പയ്യൂർ കൊഴുക്കല്ലൂർ ജൽ ജീവൻ പണി പൂർത്തീകരിക്കണം ആർ.ജെ.ഡി

ദേശീയ കുടിവെള്ള പദ്ധതിയായ ജൽ ജീവൻ മിഷൻ്റെ വീടുകളിലേക്കുള്ള പൈപ്പിടൽ പല സ്ഥലത്തും മുടങ്ങി കിടപ്പാണ് ഒട്ടേറെ വീടുകളിലേക്ക് ഇനിയും പ്രവർത്തി ബാക്കി കിടക്കുകയാണ് മറ്റ് പല സ്ഥലത്തും പ്രവർത്തിപൂർത്തീകരിച്ച് ജലവിതരണം ആരംഭിച്ച് കഴിഞ്ഞു അത് കൊണ്ട് എത്രയും പെട്ടെന്ന് പ്രവർത്തിപൂർത്തീകരിച്ച് ജലവിതരണം ആരംഭിക്കണമെന്നും ഇതിൻ്റെ ഭാഗമായി നടന്ന പൈപ്പിടുന്നതിന് വേണ്ടി റോഡ് കീറി സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ് ഇതിൻ്റെ പണി പൂർവ്വസ്ഥിതിയിലാക്കി വാഹനഗതാഗതം സുഗമമാക്കുവാനും ആവിശ്യമായ നടപടി സ്വീകരിക്കണമെന്ന് ആർ.ജെ.ഡി കൊഴുക്കല്ലൂർ പത്താം വാർഡ് ജനറൽ ബോഡി യോഗം ആവിശ്യപ്പെട്ടു.
ആർ.ജെ.ഡി ജില്ലാ കമ്മറ്റി വൈസ് പ്രസിഡണ്ട് ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു.നിഷാദ് പൊന്നംങ്കണ്ടി അദ്ധ്യക്ഷം വഹിച്ചു.പി.ബാലൻ മാസ്റ്റർ ,ബി.ടി. സുധീഷ് കുമാർ ,മിനി അശോകൻ , 'ബാലകൃഷ്ണൻ കിടാവ് ,കെ എം ബാലൻ ,സി.രവി ,വി.പി.ഷാജി ,പി.ബാലകൃഷ്ണൻ. പി.കെ.ശങ്കരൻ തുടങ്ങിയ സംസാരിച്ചു.
 ഭാരവാഹികൾ പി.കെ.രതീഷ് പ്രസിഡണ്ട് ,കെ.ലികേഷ് വൈസ് പ്രസിഡണ്ട് ,സന്തോഷ് ഇ കെ സെക്രട്ടറി ,സജിൻ പി.ടി. ജോയിൻ സെക്രട്ടറി ,നവോദ് പട്ടർമഠം ട്രഷർ എന്നിവരെ തെരഞ്ഞടുത്തു.

Post a Comment

0 Comments