Ticker

6/recent/ticker-posts

തെങ്ങിൽ കുടുങ്ങിയ ആളെ രക്ഷപെടുത്തി



പേരാമ്പ്ര : മുതുകാട് ക്ഷേത്രത്തിനുസമീപം തെങ്ങിൽ കുടുങ്ങിയ യുവാവിനെ അഗ്നിശമനസേന   അതിസാഹസികമായി രക്ഷപ്പെടുത്തി. വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.
തെങ്ങുകയറ്റയന്ത്രം തകരാറായതിനാലെ തുടർന്ന് 40 അടി ഉയരമുള്ള തെങ്ങിൻറെ മുകളിൽ  ചക്കിട്ടപാറ സ്വദേശി ആലിയിൽ സഞ്ജു കുടുങ്ങി പോവുകയായിരുന്നു. 
വിവരം അറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം പ്രദീപൻ, ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം ഹരീഷ്, സീനിയർ ഫയർ ആൻഡ് റെസ്ക് ഓഫീസർ വിനോദ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം ഏറെനേരം തെങ്ങിൽ പിടിച്ചുനിന്നു അവശനായ യുവാവിനെ  രക്ഷപ്പെടുത്തി.
സേനാംഗമായ വിനീത് മറ്റൊരുയന്ത്രത്തിൽ തെങ്ങിൽ കയറി കാരമൻ്റൽ റോപ്പ് , സേഫ്റ്റി സ്ലിംങ്ങ്, പുള്ളി എന്നിവയുടെ സഹായത്തോടെ പരിക്കൊന്നും കൂടാതെ താഴെ ഇറക്കുകയായിരുന്നു.
നിലയത്തിലെ ഉദ്യോഗസ്ഥരായ സത്യനാഥ്, അഭിലജ്പത്ത് ലാൽ, വിപിൻ കെ പി, മകേഷ്, അശ്വിൻ, ജിഷാദ്, സനൂപ്, സജിത്ത്, രജീഷ് , ഹോം ഗാർഡ് അജീഷ്, മുരളീധരൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments