Ticker

6/recent/ticker-posts

മേലടി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിടോദ്ഘാടനം നവംബർ 2 ന്

 പയ്യോളി : മുൻ എം എൽ എ കെ ദാസൻ്റെയും കാനത്തിൽ ജമീല എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി 29 ലക്ഷം രൂപ വകയിരുത്തിയ മേലടി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിടോദ്ഘാടനം നവംബർ 2 ന് ഞായറാഴ്ച .3 മണിക്ക് കൊയിലാണ്ടി MLA കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിക്കും പ്രസ്തുത ചടങ്ങിൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് . മുൻ MLA കെ ദാസൻ. എന്നിവർ മുഖ്യാതിഥികളായിരിക്കും. പ്രസ്സ് മീറ്റിൽ മേലടി ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്. വൈസ് പ്രസി.പി.പ്രസന്ന .വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ MM രവീന്ദ്രൻ. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മഞ്ഞകുളം നാരായണൻ. ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ലീന പുതിയോട്ടിൽ .ബ്ലോക്ക് മെംബർ ശ്രീനിവാസൻ.മെഡിക്കൽ ഓഫീസർ ഡോ. വീണ വിഎം എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments