Ticker

6/recent/ticker-posts

സ്വർണവില പവന് 2480 രൂപ കുറഞ്ഞു

തിരുവനന്തപുരം: സ്വർണവിലയിൽ ഇടിവ്. പവന് 2480 രൂപ കുറഞ്ഞു. നിലവിൽ പവന് 93,280 രൂപയാണ് വില. ഗ്രാമിന് 310 രൂപ കുറഞ്ഞ് 11,660 രൂപയായി. കഴിഞ്ഞ ദിവസം പവന് 95,760 രൂപയായിരുന്നു വില ഉണ്ടായിരുന്നത്. 18 ഗ്രാം സ്വർണത്തിൻ്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 9,540 രൂപയാണ് 18 കാരറ്റ് സ്വർണ വില. ഗ്രാമിന് 254 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

വെള്ളി വില ഗ്രാമിന് 2 രൂപ കുറഞ്ഞ് 180 രൂപയായി. കിലോയ്ക്ക് 2000 രൂപ കുറഞ്ഞ് 1,80,000 രൂപയാണ് വില. 'പ്ലാറ്റിനത്തിലും കുറവു രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 279 രൂപ കുറഞ്ഞ് 4322 രൂപയാണ് ബുധനാഴ്ചയിലെ വില.


Gold prices fall. Pawan drops by Rs 2480

Post a Comment

0 Comments