Ticker

6/recent/ticker-posts

കൊയിലാണ്ടി ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം ഒക്ടോബർ 21-ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിക്കും




കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ആധുനിക ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം ഒക്ടോബർ 21-ന് ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് നടക്കും.

പരിപാടി പ്രാദേശിക സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി. എം.ബി. രാജേഷ് നിർവഹിക്കും. കൊയിലാണ്ടി എം എൽ എ. കാനത്തിൽ ജമീല അധ്യക്ഷയാകും.

പുതിയ ഷോപ്പിംഗ് കോംപ്ലക്സിൽ നഗരസഭയുടെ ആധുനിക വാണിജ്യവികസന പദ്ധതിയുടെ ഭാഗമായാണ് നിരവധി വ്യാപാരസ്ഥാപനങ്ങൾക്കും സേവന സൗകര്യങ്ങൾക്കും സ്ഥലം ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ വ്യാപാര പ്രവർത്തനങ്ങൾക്ക് പുതുജീവൻ നൽകുകയും തൊഴിൽ സാധ്യതകൾ വർധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

നഗരസഭയുടെ നേതൃത്വത്തിൽ ഉദ്ഘാടന ഒരുക്കങ്ങൾ പൂർത്തിയാകുന്ന ഘട്ടത്തിലാണ്. വിവിധ കമ്മിറ്റികൾ പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ചിട്ടുണ്ട്.

Post a Comment

0 Comments