Ticker

6/recent/ticker-posts

കണ്ണൂരിൽ മിന്നലേറ്റ് 2 മരണം, ഒരാൾക്ക് ഗുരുതര പരുക്ക്; മലപ്പുറം കൊണ്ടോട്ടിയിലും മിന്നലേറ്റ് അപകടം



കണ്ണൂർ ശ്രീകണ്ഠപുരം നിടിയേങ്ങയിൽ ഇടിമിന്നലേറ്റ് ചെങ്കൽപണയിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് സാരമായി പരുക്കേറ്റു. അസാം സ്വദേശി ജോസ് (35), ഒഡീഷ സ്വദേശി രാജേഷ് (25) ആണ് മരിച്ചത്.
അസം സ്വദേശി ഗൗതമിനാണ് (40) പരുക്കേറ്റു. ഇയാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ ഭക്ഷണശേഷം ജോലിചെയ്യാനായി നടന്നുപോകുമ്പോഴാണ് മിന്നലേറ്റത്. രണ്ട് പേർ സംഭവ സ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോർട്ട്. സ്ഥലത്തുണ്ടായിരുiന്ന മറ്റു തൊഴിലാളികളാണ് ആംബുലൻസ് വിളിച്ചുവരുത്തി ആശുപത്രിയിൽ എത്തിച്ചത്.
മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഉച്ച മുതൽ പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമായിരുന്നു.
കൊണ്ടോട്ടിയിലും രണ്ട് പേർക്ക് മിന്നലേറ്റിട്ടുണ്ട്. കിഴിശ്ശേരി സ്വദേശികളായ സിറാജുദ്ദീൻ, അബ്ദു‌ൾ റഫീഖ് എന്നിവർക്കാണ് മിന്നലേറ്റത്. 
എക്കാപറമ്പിൽ കെട്ടിട നിർമ്മാണത്തിനിടെയാണ് സംഭവം. ഇതിൽ സിറാജുദ്ദീന്റെ നില ഗുരുതരമാണ്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

2 dead, 1 seriously injured in lightning strike in Kannur; Lightning strike also reported in Kondotty, Malappuram #death

Post a Comment

0 Comments