Ticker

6/recent/ticker-posts

പയ്യോളി സിപിഎം പ്രാദേശിക നേതാവിന്റെ വീട്ടിലേക്ക് ബോംബറിഞ്ഞ കേസിൽ ആലപ്പുഴയിൽ പിടിയിലായ ആർഎസ്എസ് പ്രവർത്തകനെ പയ്യോളി കോടതിയിൽ ഹാജരാക്കി

പയ്യോളി :സിപിഎം പ്രാദേശിക നേതാവിന്റെ വീട്ടിലേക്ക് ബോംബറിഞ്ഞ കേസിലെ പ്രതിയായ ആർഎസ്എസ് പയ്യോപ്രവർത്തകനെ പയ്യോളി കോടതിയിൽ ഹാജരാക്കി ആലപ്പുഴയിൽ നിന്നാണ് ഇയാൾ പിടിയിലായത് അയനിക്കാട് ആവിത്താരേമ്മൽ ഷിജേഷ്  (35) ആണ് പിടിയിലായത്. ആക്രമണം നടത്തിയ പ്രതി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു നാലര വർഷത്തിനുശേഷമാണ് ഇയാൾ ആലപ്പുഴ തുറവൂരിൽ നിന്ന് പിടിയിലായത്
2021 ഫെബ്രുവരി 18 നായിരുന്നു സംഭവം സിപിഐഎം പ്രവർത്തകനായ അയനിക്കാട് ചാത്തമംഗലം താര കാർത്തികയിൽ സുബീഷിന്റെ
 വീടിനു നേരെ പുലർച്ചെ 12 മണിയോടെയാ യിരുന്നു ആക്രമം നടത്തിയത് വീടിൻറെ ജനൽ ചില്ലുകളും  വാതിലുകളും തകർന്നിരുന്നു സംഭവവുമായി ബന്ധപ്പെട്ട് കാളിദാസൻ എന്നയാൾ നേരത്തെ പോലീസ് പിടിയിലായിരുന്നു

Post a Comment

0 Comments