Ticker

6/recent/ticker-posts

സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽപിടിയിലായ ആർഎസ്എസ് പ്രവർത്തകൻ ഒളിവിൽ കഴിഞ്ഞത് ആലപ്പുഴയിൽ വീട്ടിനുള്ളിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത് മൂന്ന് തവണ


പയ്യോളി : സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി ആലപ്പുഴയിൽ അറസ്റ്റിലായി. ആർഎസ്എസ് പ്രവർത്തകൻ അയനിക്കാ ട് ആവിത്താരേമ്മൽ ഷിജേഷ് (35- പാമ്പ് ഷിജേഷ്) ആണ് പിടിയിലായത്. 2021ൽ  നടത്തിയ ആക്രമണത്തെ തുടർന്ന വിവിധ സ്ഥലങ്ങളിൽ ഒളിവിൽകഴിഞ്ഞപ്രതി നാല രവർഷത്തിന് ശേഷമാണ് പിടിയിലായത് സംഭവത്തിൽ മറ്റൊരു പ്രതിയായ  കാളിദാസൻ  നേരത്തേപിടിയിലായിരുന്നു. കൊലപാത കശ്രമംഉൾപ്പടെയുള്ള അടിപിടി കേസുകളിൽപ്പെട്ട് ഒളിവിൽ കഴിഞ്ഞുവന്നിരുന്ന പ്രതിയെ പിടികൂടാൻ വടകര റൂറൽ എസ്പി കെ  ഇബൈജുവിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ ജില്ലയിലെ കുത്തിയതോട് പൊലീസാണ് ഇയാളെ ബുധൻ ഉച്ചയോടെ പിടികൂടുന്നത്. തുറവൂർ ഭാഗത്ത് താമസിക്കുന്നതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കുത്തിയതോട്  പൊലീസ് ഇയാളെ കണ്ടെത്തി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പയ്യോളി പൊലീസിന് കൈമാറി. കുത്തിയതോട് സിഐ അജയ മോഹൻ, സിപിഒ മാരായ വിജേഷ്, അമൽരാജ്, പ്രവീൺ, ആൻസൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. 2021 ഫെബ്രുവരി 18 നായിരുന്നു കേസിനാസ്പദമായ സംഭവം. ഇപ്പോഴത്തെ സിപിഐ എം  ചാത്തമംഗലം ബ്രാഞ്ച് സെക്രട്ടറിയായ   അയനിക്കാട് ചാത്തമംഗലം താര 'കാർത്തിക'യിൽ സുബീഷിന്റെ വീടിന് നേരെ പുലർച്ചെ പന്ത്രണ്ടരയോടെയാണ് . മൂന്ന് തവണ വീടിനു ള്ളിലേക്ക് അക്രമികൾ സ്ഫോടക വസ്‌തു ക്കൾ എറിഞ്ഞ് ഭീകര അന്തരീക്ഷം സൃഷ്ടിച്ചത് സ്ഫോടകവസ്‌തു പതിച്ചതിനെ തുടർന്ന് വീടിൻ്റെ ജനലുകളും വാതിലുകളും തകർന്നിരുന്നു  .  . ഷിജേഷിന്റെ പേരിൽ   പയ്യോളി സ്റ്റേഷനിൽ  മൂന്നോളം കേസുകൾ രജിസ്റ്റർ ചെയ്തതായാണ് അറിയുന്നത്.

Post a Comment

0 Comments