Ticker

6/recent/ticker-posts

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി.

പാലക്കാട്: കുന്നത്തൂർമേട്ടിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി. ചെർപ്പുളശ്ശേരി മണികണ്ഠനെന്ന കൊമ്പനാണ് ഇടഞ്ഞത്. ഉടൻ സമീപത്തെ വീടിന്‍റെ വളപ്പിലേക്ക് ഓടിക്കയറിയ ആന അവിടെ  തന്നെ നിന്നു തുടർന്ന്. ആനയെ പിന്നീടു തളച്ചു. ആനപ്പുറത്ത് ഉണ്ടായിരുന്ന മൂന്നുപേരെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തി.
കുന്നത്തൂർമേട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായി ഒമ്പതാനകളാണ് എഴുന്നള്ളിപ്പിനുണ്ടായിരുന്നത്. ആനയെ നടത്തിക്കൊണ്ടുവരുമ്പോൾ ആരോ ഒരാൾ പുല്ല് നൽകിയെന്നും ഇതു വാങ്ങുന്നത് പാപ്പാൻ തടഞ്ഞു ഇതേ തുടർന്നാണ് കൊമ്പൻ ഓടിയതെന്നും എലിഫെന്‍റ് സ്ക്വാഡ് അധികൃതർ. പറഞ്ഞു

Post a Comment

0 Comments