Ticker

6/recent/ticker-posts

വടകരയിൽ ബസ് ഇടിച്ച് മഹിളാ കോൺഗ്രസ് ജില്ലാ നേതാവ് മരണപ്പെട്ടു

വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ മഹിളാ കോണ്‍ഗ്രസ് നേതാവ് മരണപ്പെട്ടു
 മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.പുഷ്പവല്ലി(65)യാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരിച്ചത്. വടകര നഗരസഭ മുന്‍ കൗണ്‍സിലറാണ്.
 രാവിലെ 10.45-നായിരുന്നു അപകടം. മകള്‍ക്കും പേരക്കുട്ടിക്കും ഒപ്പം കണ്ണൂരിലേക്ക് പോകാനായി ബസ് സ്റ്റാന്‍ഡില്‍ എത്തിയതായിരുന്നു പുഷ്പവല്ലി. ഇതിനിടെയാണ് വടകര-പയ്യോളി റൂട്ടിലെ ഹരേറാം ബസ് ഇടിക്കുകയായിരുന്നു
നിലത്തുവീണ ഇവരുടെ ശരീരത്തിലൂടെ ബസിന്റെ ടയര്‍ കയറിയതോടെ സമീപത്ത് ഉണ്ടായിരുന്നവർ ബഹളം വെച്ചു. . തുടര്‍ന്ന് സ്റ്റാന്‍ഡിലുണ്ടായിരുന്നവര്‍ ബസ് തള്ളി മാറ്റി പുഷ്പവല്ലിയെ പുറത്തെടുത്. ഉടന്‍ വടകരയിലെ ആശുപത്രിയിലും പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ  ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവം സമയം ഡ്രൈവർ ഇറങ്ങിയോടി



Mahila Congress district leader dies after being hit by bus in Vadakara

Post a Comment

0 Comments