Ticker

6/recent/ticker-posts

വിവാദങ്ങൾ നിലനിൽക്കെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി.

ലൈംഗികാരോപണ വിധേയനായ  പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ എതിർപ്പ് വകവെക്കാതയാണ് രാഹുൽ സഭയിലെത്തിയത്. സഭ ആരംഭിച്ച് 20 മിനിറ്റിന് ശേഷമാണ് രാഹുൽ എത്തിയത്. പ്രത്യേക ബ്ലോക്കിലാണ് രാഹുലിൻ്റെ ഇരിപ്പിടം.
യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ ഷജീറിനൊപ്പമാണ് രാഹുൽ എത്തിയത്. മുഖ്യമന്ത്രി വിഎസിനെ അനുസ്മരിക്കുന്നതിനിടെയാണ് രാഹുൽ എത്തിയത്. രാഹുൽ  സഭയിൽ സംസാരിക്കാൻ സാധ്യതയുണ്ട്

സഭയിലേക്ക് രാഹുൽ എത്തിയപ്പോൾ ആരും എതിർത്തിരുന്നില്ല. പ്രതിപക്ഷ ബ്ലോക്കിന്‍റെ അവസാന കസേരയുടെ തൊട്ടടുത്താണ് രാഹുലിന് കസേര നൽകിയിരിക്കുന്നത്

Palakkad MLA Rahul Mangkootathil reached the assembly amid controversies.

Post a Comment

0 Comments