Ticker

6/recent/ticker-posts

മുത്താമ്പി പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: മുത്താമ്പി പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
അരിക്കുളം മാവട്ട്  മോവർ വീട്ടിൽ പ്രമോദ് (48) ആണ് മരണപെട്ടത്
 രാവിലെ 5 മണിയോടെ കൊയിലാണ്ടി മുത്താമ്പി പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടിയ തായി അറിയുന്നത് തുടർന്ന് കൊയിലാണ്ടിൽ നിന്നും വെള്ളിമാടു കുന്നിൽ നിന്നുമുള്ള അഗ്നി രക്ഷാ സേനയുടെ സ്കൂബ ടീം നടത്തിയ
 തിരച്ചിൽ പാലത്തിനടുത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൊയിലാണ്ടി അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ബിജു വി കെയുടെ നേതൃത്വത്തിൽ ASTO അനിൽകുമാർ പി എം,SFRO അനൂപ് ബി കെ,ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ അനൂപ് വി കെ,
അനൂപ് പി,മനുപ്രസാദ്,
അഭിലാഷ്,നിഖിൽ മല്ലിശ്ശേരി,
നിഖിൽ,ഇർഷാദ് ടി കെ,ജാഹിർ എം,രജീഷ് വി പി,സിജിത്ത് സി, രജിലേഷ് സി എം,ഹോം ഗാർഡുമാരായ അനിൽകുമാർ, സുധീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments