Ticker

6/recent/ticker-posts

സ്വർണ്ണ മെഡൽ ജേതാവിനെ ആദരിച്ചു.



കോട്ടക്കൽ : ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസിൽ ഒന്നാം റാങ്ക് നേടി രാഷ്ട്രപതി 
ദ്ര3പതി മുർമുവിൽ നിന്നും സ്വർണ്ണ മെഡൽ നേടിയ രശ്മി ടി.കെ യെ കോട്ടക്കൽ വെളിച്ചം ലൈബ്രറി ആദരിച്ചു. ചടങ്ങ് ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി ഉദഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് PSC യിലൂടെ ജോലി നേടിയ ജിൻസി ,വിജിന എന്നിവരേയും LS S വിജയികളേയും  മുഖ്യാതിഥി രമേശൻ പാലേരി ഉപഹാരം നൽകി ആദരിച്ചു. 
ചടങ്ങിന് പയ്യോളി മുനിസിപ്പാലിറ്റി വികസന കാര്യ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ 
P അഷറഫ്, ലൈബ്രറി കൗൺസിൽ
 പ്രതിനിധി രാജൻ ,പി .വി. കുമാരൻ മാസ്റ്റർ ,
KP ശ്രീധരൻ എന്നിവർ ആശംസകൾ നേർന്നു.
കെ.സജീവൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽസിക്രട്ടറി ശശാങ്കൻ സ്വാഗതവും കെ. ടി ശശി നന്ദിയും രേഖപ്പെടുത്തി.
ലൈബ്രറി സ്ഥാപകദിനത്തിൻ്റെ ഭാഗമായി ലൈബ്രറിയും സമൂഹവും എന്ന വിഷയത്തിൽ എം.ടി. വിനോദൻ മാസ്റ്റർ പ്രഭാഷണവും നടത്തി. ചടങ്ങിൽ വെച്ച് സ്വർണ മെഡൽ ജേതാവ് രശ്മിക്ക് ലെബ്രറി വനിതാവേദിയുടെയും
കോട്ടക്കൽ ആത്മവിദ്യാ സംഘത്തിൻ്റേയും ഉപഹാരവും രമേശൻ പാലേരി സമ്മാനിച്ചു.

Post a Comment

0 Comments