Ticker

6/recent/ticker-posts

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ രണ്ട് യുവാക്കൾ പാലായിൽ മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു

കോട്ടയം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ രണ്ട് യുവാക്കൾ പാലായിൽ മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു
കൂരാലി സ്വദേശി കണ്ടത്തിൻ കരയിൽ ജിസ് ബാബു (28), കൊണ്ടൂർ ചെമ്മലമറ്റം വെട്ടിക്കൽ ബിബിൻ ബാബു (30) എന്നിവരാണ് മരിച്ചത്.
മുരിക്കും പുഴക്ക് സമീപം തൈങ്ങന്നൂർ കടവിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. 
പാലായിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് മരിച്ച ഇരുവരും. കടവിൽ ഇരുന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷം ഇരുവരും കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഇരുവരും വെള്ളത്തിൽ മുങ്ങിത്താഴുന്നതു കണ്ട നാട്ടുകാരൻ ബഹളം വച്ച് ആളെ കൂട്ടി രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും നടന്നില്ല.
Two young men, employees of a private financial institution, drowned in the Meenachil River in Pala.

Post a Comment

0 Comments