Ticker

6/recent/ticker-posts

ബൗദ്ധിക ഭിന്നശേഷി കുടുംബ സംഗമം സംഘടിപ്പിച്ചു

തിക്കോടി പരിവാർ സംഘടിപ്പിക്കുന്ന ബൗദ്ധിക ഭിന്നശേഷി കുടുംബ സംഗമം കല്ലകം ബീച്ചിന് സമീപമുള്ള' കരുവൻ്റവിട നജീബിൻ്റെ വീട്ടിൽ വെച്ചു നടന്നു പരിപാടി തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. സുബൈർ പി ടി. അധ്യക്ഷത വഹിച്ചു.പരിവാർ NCPO ദേശീയ കൗൺസിൽ അംഗം പ്രൊഫസ്സർ കോയ കുട്ടി മുഖ്യാതിഥിയായി പരിവാർ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഡോക്ടർ സി കെ ബാബു മുഖ്യ പ്രഭാഷണം നടത്തി. തിക്കോടി അങ്ങാടി റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് പി പി കുഞ്ഞമ്മദ്..സുജാത സുരേഷ്.ബേബി നാരായണൻ .കെ കെ കടത്തനാട് സിന്ധു കെ ടി. ഗ്രാമപഞ്ചായത്ത് മെംബർമാരായ ഷക്കീല.സിനിജ എം കെ . ജിഷ കാട്ടിൽ.ബിനു കാരോളി.അഷറഫ് കറുവൻ്റവിട എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു പരിവാർ സെക്രട്ടറി സുമയ്യ യു പി സ്വാഗതവും വിപി നാസർ നന്ദിയും പറഞ്ഞു. വേദിയിൽ കലാപരിപാടികളും സമ്മാനവിതരണവും നടന്നു.

Post a Comment

0 Comments