Ticker

6/recent/ticker-posts

ഖത്തറിനെ ഇനി ആക്രമിക്കില്ലെന്ന് ഇസ്രായേൽ ഉറപ്പു നൽകിയതായി ഡൊണാൾഡ് ട്രംപ് ഹമാസിന് ഒരിടത്തും സംരക്ഷണമില്ലെന്ന് നെതന്യാഹു

 ഖത്തറിനെ ഇനി ആക്രമിക്കില്ലെന്ന് ഇസ്രായേൽ ഉറപ്പു നൽകിയതായി ഡൊണാൾഡ് ട്രംപ്
മുഴുവൻ ബന്ദികളെയും ഉടൻ മോചിപ്പിക്കണമെന്ന് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നൽകി. അതേസമയം, ഹമാസിന് ഒരിടത്തും സംരക്ഷണമില്ലെന്ന് നെതന്യാഹു വ്യക്തമാക്കി
 അറബ് ഉച്ചകോടിക്ക് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രതികരണം വന്നത്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണം തന്നെ നേരത്തെ അറിയിച്ചെന്ന റിപ്പോര്‍ട്ടും ട്രംപ് തള്ളി കളഞ്ഞു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് 50 മിനുട്ട് മുമ്പ് ഈ വിവരം അമേരിക്കൻ പ്രസിഡന്‍റ് ട്രംപിനെ ബെഞ്ചമിൻ നെതന്യാഹു അറിയിച്ചെന്ന റിപ്പോര്‍ട്ടാണ് ട്രംപ് തള്ളിയത്.  
അതേസമയം, ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇനിയും വിദേശത്ത് ആക്രമണം നടത്തുന്നത് തുടരുമെന്ന സൂചനയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നൽകിയത്. സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും അതിര്‍ത്തി കടന്നും അത്തരം പ്രതിരോധമുണ്ടാകുമെന്നുമാണ് നെതന്യാഹു വ്യക്തമാക്കിയത്. അതിര്‍ത്തി കടന്നും സ്വയം പ്രതിരോധിക്കാനുള്ള രാജ്യത്തിന്‍റെ അവകാശം വിനിയോഗിക്കുമെന്നും ഹമാസിന് ഒരിടത്തും സംരക്ഷണമില്ലെന്നും നെതന്യാഹു വ്യക്തമാക്കുന്നു.ഇതോടെ ട്രംപ് മുന്നോട്ടുവയ്ക്കുന്ന വാദങ്ങൾക്ക് പിൻബലം ഇല്ലാതാക്കുന്ന നിലപാടാണ് ഇസ്രായേലിന്റെ ഭാഗത്തുനിന്നും വന്നുകൊണ്ടിരിക്കുന്നത്

Donald Trump says Israel has assured it will not attack Qatar again, Netanyahu says Hamas has no protection anywhere

Post a Comment

0 Comments