Ticker

6/recent/ticker-posts

അഴിയൂരിൽ മോതിരം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ നിന്നും സ്വർണ്ണ മാലയുമായി കടന്ന യുവതി പിടിയിൽ

വടകര : അഴിയൂരിൽ മോതിരം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ നിന്നും സ്വർണ്ണ മാലയുമായി കടന്ന  യുവതി മാഹി പോലീസ് പിടിയിൽ. അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപത്തെ മനാസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ധർമ്മടം നടുവിലത്തറ എൻ ആയിഷ(41)യാണ് മാഹി പോലീസിൻ്റെ പിടിയിലായത്. മാഹി ബസലിക്കയ്ക്ക് സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയിൽ കഴിഞ്ഞ 12-ാം തീയതിയാണ് സംഭവം നടന്നത്. സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി 3ഗ്രാം തൂക്കമുള്ള സ്വർണ്ണ മാല ജീവനക്കാരുടെ കണ്ണിൽപ്പെടാതെ കൈവശപ്പെടുത്തി കടന്നു കളയുകയായിരുന്നു 


A woman arrested for entering a jewelry store with a gold necklace on the pretext of buying a ring in Azhiyur

Post a Comment

0 Comments