Ticker

6/recent/ticker-posts

ഹോം വർക്ക് ചെയ്യാഞ്ഞതിന് രണ്ടാം ക്ലാസുകാരനെ തല കീഴാക്കി കെട്ടി തൂക്കി അടിച്ച് പരിക്കേൽപ്പിച്ചതായി പരാതി

പാനിപത്ത്: ഹോം വർക്ക് ചെയ്യാഞ്ഞതിന് രണ്ടാം ക്ലാസുകാരനെ തല കീഴാക്കി കെട്ടി തൂക്കി മർദിച്ചതായി പരാതി. ഹരിയാനയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്. 7 വയസുള്ള കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പൊലീസ് പ്രിൻസിപ്പാൾ റീന, സ്കൂൾ ബസ് ഡ്രൈവർ അജയ് എന്നിവർക്കെതിരേ പോലീസ് കേസെടുത്തു. ഇരുവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. സ്കൂൾ ഡ്രൈവർ കുട്ടിയെ തലകീഴാക്കി കെട്ടിയിട്ട് തല്ലുന്ന വിഡിയോ  സോഷ്യൽ മീഡിയയിലൂടെപ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കുട്ടിയുടെ അമ്മ ഡോളിയാണ് പരാതി നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ വിശദീകരണം തേടിയപ്പോൾ കുട്ടി ഹോം വർക്ക് ചെയ്യാതിരുന്നതിനാൽ ശകാരിക്കാനായി സ്കൂൾ ബസ് ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നതായി പ്രിൻസിപ്പാൾ മൊഴി നൽകിയിട്ടുണ്ട്.

എന്നാൽ കുട്ടിയെ ഇത്തരത്തിൽ മർദിച്ചതായി അറിയില്ലായിരുന്നുവെന്നും പ്രിൻസിപ്പാൾ പറയുന്നു. ഡ്രൈവർ അജയ് ആവശ്യപ്പെട്ടതിനനുസരിച്ച് ക്ലാസ്റൂമിലെത്തിയപ്പോൾ ജനലിൽ തല കീഴാക്കി കെട്ടിത്തൂക്കി മുഖത്ത് പല തവണ അടിച്ചുവെന്നും വിഡിയോ എടുത്തുവെന്നും സുഹൃത്തുക്കളെ വിഡിയോകോൾ ചെയ്ത് കുട്ടിയെ കെട്ടിത്തൂക്കിയത് കാണിച്ചുവെന്നും ഇക്കാര്യംപുറത്തുപറഞ്ഞത് പറഞ്ഞാൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

Complaint alleges that a second-grader was tied upside down and beaten, causing injury, for not doing homework

Post a Comment

0 Comments