വടകര : വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് എസ്ഡിപിഐ വടകര മുനിസിപ്പൽ പ്രസിഡൻ്റ് സമദ് മാക്കൂൽ,വൈസ് ക്യാപ്റ്റൻ കെ വി പി ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ വടകര താഴെ അങ്ങാടിയിൽ പദയാത്ര സംഘടിപ്പിച്ചു. പുറങ്കരയിൽ എസ്ഡിപിഐ വടകര മണ്ഡലം സെക്രട്ടറി ബഷീർ കെ കെ ഫ്ളാഗ് ഓഫ് ചെയ്ത പദയാത്ര കമ്പറും പുറം സമാപിച്ചു. സമാപന പൊതുസമ്മേളനം എസ്ഡിപിഐ ജില്ലാ ട്രഷറർ നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ വടകര മുൻസിപ്പൽ പ്രസിഡന്റ് കെ വി പി ഷാജഹാൻ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ ഹക്കീം പി എസ് അഭിവാദ്യങ്ങൾ അർപ്പിച്ച പരിപാടയിൽ ജാഥ ക്യാപ്റ്റൻ സമദ് മാക്കൂൽ സ്വീകരണത്തിന് നന്ദി പ്രസംഗം നടത്തി. കോഡിനേറ്റർ സവാദ് വടകര സ്വാഗത പറഞ്ഞ പരിപാടിയിൽ മുസ്തഫ അറക്കിലാട് നന്ദി പറഞ്ഞു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ നാദാപുരം മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം തലായി, മണ്ഡലം സെക്രട്ടറി ബഷീർ കെ കെ,ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് നവാസ് ഒഞ്ചിയം എന്നിവർ സംസാരിച്ചു.
ജാഥക്ക് റസീന വി കെ, ഫെബിന ഷാജഹാൻ, ശബാന പി വി, സജിന, ഹാജറ, ഷെഹദിയ, അഷ്‌കർ എം വി,സാജിദ് കെ വി പി,റഫീഖ് പണിക്കോട്ടി, ഹുസൈൻ ആർ, സലീം സി വി, മാഷ്ഹൂദ് കെ പി, റഹീം സി വി,സവാദ് പി കെ, ഹാഷിദ്,അസ്‌ലം കെ വി, ഇസ്മായിൽ ഇ വി,മുനീസ്, സജീർ സി വി, ഗഫൂർ പുത്തൂർ, മജീദ് പി, അൻവർ കെ വി, അസ്‌ലം പുറങ്കര, ഷാഫി കെ വി, നൗഫൽ പി കെ, ഷംസീർ അഴിത്തല, സുനീർ ടി കെ,ഷക്കീർ പി എസ് എന്നിവർ നേതൃത്വം നൽകി
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.