Ticker

6/recent/ticker-posts

പയ്യോളി സഹകരണ ബാങ്ക് ഹെഡ് ഓഫീസിൻ്റെയും എഴുപതാം വാർഷികാഘോഷത്തിൻ്റെയും ഉദ്ഘാടനം 20 ന്



പയ്യോളി:സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൻ്റെയും എഴുപതാം വാർഷിക ആഘോഷത്തിൻ്റെയും ഉദ്ഘാടനം ശനിയാഴ്ചവൈകീട്ട് 3 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഹെഡ് ഓഫീസിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ്  മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. വാർഷികാഘോഷത്തിൻ്റെ ലോഗോ  
 കെ പി മോഹനൻ എംഎൽഎ പ്രകാശനം ചെയ്യും.കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷയാകും.ബാങ്ക് പരിധിയിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡണ്ടു മാരും ജനപ്രതിനിധികളും സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ,  രാഷ്ട്രീ യ സാമൂഹിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.ക്ലാസ് വൺ സൂപ്പർഗ്രേഡ് വിഭാഗത്തിൽ പ്രവർത്തിച്ചുവരുന്ന ബാങ്കിന് പയ്യോളി ടൗണിന്റെ ഹൃദയഭാഗത്ത് ഒരു ഏക്കറിൽ അധികം സ്ഥലവും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കെട്ടിട സമുച്ചയങ്ങളും സ്വന്തമായിട്ടുണ്ട്. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് 72 കടമുറികൾ വാടകക്ക് നൽകിയിട്ടുണ്ട്. 230 കോടി രൂപ നിക്ഷേപവും 170 കോടി രൂപ വായ്പ ബാക്കി നിൽപ്പും 35000 അംഗങ്ങ ളുമുള്ള ജില്ലയിലെ പ്രമുഖ ബാങ്കാണ് പയ്യോളി സഹകരണ ബാങ്കെന്നും ഭാരവാഹികൾ പറഞ്ഞു.   ബാങ്ക് പ്രസിഡൻ്റ് എം വി കൃഷ്ണൻ, വൈസ് പ്രസിഡൻ്റ് പി വി രാമചന്ദ്രൻ, ഡയറക്ടർ മാരായ കെ വി ചന്ദ്രൻ, ചന്ദ്രൻ കണ്ടോത്ത്, സെക്രട്ടറിഎം വി ദേവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Post a Comment

0 Comments