Ticker

6/recent/ticker-posts

ദേശീയപാതയിലെ അടിപ്പാത നിർമ്മാണം നടക്കുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ഇടിച്ചുകയറി 27 പേര്‍ക്ക് പരിക്ക്

ചേര്‍ത്തല:ദേശീയപാതയിലെ അടിപ്പാത നിർമ്മാണം നടക്കുന്ന സ്ഥലത്തേക്ക്    കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ഇടിച്ചുകയറി 27 പേര്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ 11 പേരെ വണ്ടാനം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു.

ദേശീയപാതയില്‍ പൊലീസ് സ്റ്റേഷന് വടക്ക് പുലര്‍ച്ചെ 4.30 ഓടെയാണ് അപകടം നടന്നത്. അടിപ്പാതയുടെ രണ്ടാംഘട്ട നിര്‍മാണം നടക്കുന്ന ഭാഗത്ത് കമ്പികളിലാണ് ബസ് ഇടിച്ചുകയറിയത്. വാഹനങ്ങള്‍ തിരിച്ചു വിടുന്ന സിഗ്‌നല്‍ കാണാതെ വന്നതാണ് അപകടത്തിൽ പെട്ടത്.

കോയമ്പത്തൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കു വരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ശ്രീരാജ്, കണ്ടക്ടര്‍ സുജിത്ത് എന്നിവര്‍ക്ക് സാരമായ പരിക്കേറ്റു. മറ്റുള്ളവര്‍ക്ക് കഴുത്തിനും തലക്കുമാണ് പരിക്ക്.

ചേര്‍ത്തലയില്‍ നിന്നും അഗ്‌നിശമനസേന എത്തി വെട്ടി പൊളിച്ചാണ് ഡ്രൈവറെയും കണ്ടക്ടറെയും പുറത്തെടുത്തത്. 

27 injured as KSRTC superfast crashes into underpass construction site on National Highway

Post a Comment

0 Comments