Ticker

6/recent/ticker-posts

വയോജന കമ്മീഷനും മുതിർന്ന പൗരന്മാരും" വിഷയത്തിൽ സെമിനാർ നടത്തി



കേരള സർക്കാർ രൂപം നൽകിയ വയോജന കമ്മീഷനെ കുറിച്ചും,
അത് കേരളത്തിലെ മുതിർന്ന പൗരന്മാരെ സംബന്ധിച്ചേടത്തോളം എത്രമാത്രം പ്രാധാന്യം ഉള്ളതും, പ്രായോഗികവുമാകുന്നതുമാണ് എന്നീ വിഷയങ്ങളെ സംബന്ധിച്ചും കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ടൗൺഹാളിൽ സെമിനാർ നടത്തപ്പെട്ടു.

കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പി. കുമാരൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
സാമൂഹ്യ നീതി വകുപ്പ് മുൻ അസിസ്റ്റൻ്റ് ഡയറക്ടർ അഷറഫ് കാവിൽ, അഡ്വ.കെ.പി. മോഹനൻ,എന്നിവർ പ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി സി രാധാകൃഷ്ണൻ വിഷയാവതരണം നടത്തി.
ജില്ലാ പ്രസിഡൻ്റ് ഇ.കെ. അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി.ബാലൻ കുറുപ്പ്, 
പൂതേരി ദാമോദരൻ നായർ, ടി. ബാലകൃഷ്ണൻ, പി.കെ. രാമചന്ദ്രൻ നായർ, എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി സോമൻ ചാലിൽ സ്വാഗതവും, ജോ. സെക്രട്ടറി കെ.എം. ശ്രീധരൻ നന്ദിയും പറഞ്ഞു.ജില്ലാ കമ്മിറ്റി അംഗം പി. ഹേമപാലൻ മോഡറേറ്റർ ആയി.

Post a Comment

0 Comments