Ticker

6/recent/ticker-posts

മേലടി കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റർ ലാബ് കെട്ടിട ഉദ്ഘാടനം

മേലടി കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റർ ആർദ്രം മിഷന്റെ ഭാഗമായി എൻ എച് എം പ്ലാൻ ഫണ്ട്‌ 37.5ലക്ഷം ഉപയോഗിച്ച് നിർമിച്ച ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ . സുരേഷ് ചങ്ങാടത്  നിർവഹിച്ചു. പരിമിത സൗകര്യങ്ങളോടെ പ്രവർത്തിച്ചിരുന്ന ലാബ്കെട്ടിടം പുതിയ കെട്ടിടത്തിലേക് മാറുന്നത്തോടെ ജന സൗഹൃദമായി മാറുകയാണ്.പുതിയ കെട്ടിടത്തിലേക് ആവശ്യമായ മെച്ചപ്പെട്ട ഉപകരണങ്ങൾ മേലടിബ്ലോക്ക്‌ പഞ്ചായത്തിന്റെയും തിക്കോടി ഗ്രാമ പഞ്ചായത്തിന്റെയും,പ്രൊജക്റ്റ്‌ ഫണ്ടിൽ നിന്നും ലഭ്യമാക്കിയിരിക്കുന്നു. ഈ ഉദ്ഘാടന ചടങ്ങിന് തിക്കോടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്   ജമീല സമദ് അധ്യക്ഷത വഹിച്ചു. മേലടി സി. എച്. സി മെഡിക്കൽ ഓഫീസർ ഡോ:വീണ വി.എം സ്വാഗതം അർപ്പിച്ചു സംസാരിച്ചു. കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ:ഷാജി സി. കെ ചടങ്ങിന് മുഖ്യ അഥിതി ആയിരുന്നു.  .പി പ്രസന്ന വൈസ് പ്രസിഡന്റ്‌ മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌, ശ്രീ എം എം രവീന്ദ്രൻ (ചെയർമാൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ),  മഞ്ഞക്കുളം നാരായണൻ ( ചെയർമാൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ) മതി ലീന പുതിയോട്ടിൽ (ചെയർപേഴ്സൺ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ), ബ്ലോക്ക്‌ മെമ്പർമാരായ എം കെ ശ്രീനിവാസൻ,  റംല പി വി, ശ്രീ ബിനു കാരോളി (മെമ്പർ തിക്കോടി പഞ്ചായത്ത്‌ ) വിവിധ രാഷ്ട്രിയ പ്രതിനിധികൾ ആയ  ഹമീദ് പുതുക്കുടി, ഗിരീഷ് കുമാർ പി,  പ്രേമൻ എം കെ, ശ്രീ പ്രദീപ്‌ കണിയാരിക്കൽ,  ജബ്ബാർ, രവീന്ദ്രൻ ഇടവനക്കണ്ടി, ബാബുരാജ് ചെറുകുന്നുമ്മൽ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
 മേലടി സി എച് സി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷീബ എം ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

Post a Comment

0 Comments