Ticker

6/recent/ticker-posts

എ.വി. അബ്ദുറഹ്മാൻ ഹാജി ആർട്സ് & സയൻസ് കോളേജിൽ ജേർണലിസം–മാസ് കമ്മ്യൂണിക്കേഷൻ വകുപ്പ് ഫോട്ടോ എക്സിബിഷൻ സംഘടിപ്പിച്ചു.


മേപ്പയ്യൂർ: വേൾഡ് ഫോട്ടോഗ്രഫി ദിനാഘോഷങ്ങളുടെ ഭാഗമായി എ.വി. അബ്ദുറഹ്മാൻ ഹാജി ആർട്സ് & സയൻസ് കോളേജിലെ ജേർണലിസം–മാസ് കമ്മ്യൂണിക്കേഷൻ വകുപ്പ് എ.വി. സ്ക്വയറിൽ ഫോട്ടോ എക്സിബിഷൻ സംഘടിപ്പിച്ചു.

കോളേജ് പ്രിൻസിപ്പൽ എ.എം. അബ്ദുൽ സലാം എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ നിഹാസ് സി.യും ബികോം വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ സുഗിഷയും ആശംസകൾ അറിയിച്ചു.
വിദ്യാർത്ഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾ സമൂഹത്തിന് ഗുണകരമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ജേർണലിസം വിഭാഗം വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ സജീവമായി പങ്കെടുത്തു.

Post a Comment

0 Comments