Ticker

6/recent/ticker-posts

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

തനിക്കെതിരായി ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു.   വിഡി സതീശനും രമേശ് ചെന്നിത്തലയുമുൾപ്പെടെ രാഹുലിനെ തള്ളിയാണ് രംഗത്തെത്തിയത്. ഇതോടെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാനുള്ള തീരുമാനത്തിലേക്ക് രാഹുൽ എത്തുകയായിരുന്നു
 എംഎൽഎയും യൂത്ത് കോൺഗ്രസ് ദേശീയ അധ‍്യക്ഷനുമായ രാഹുൽ‌ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്കരൻ രംഗത്ത് വന്നിരുന്നു സമൂഹമാധ‍്യമങ്ങളിലൂടെ ചാറ്റ് ചെയ്യുകയും തന്നെപ്പറ്റി മറ്റാളുകളോട് മോശമായി പറയുകയും ചെയ്തെന്നാണ് ഹണിയുടെ ആരോപണം.
ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഹണി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Post a Comment

0 Comments