Ticker

6/recent/ticker-posts

ബീഹാറിലെ വോട്ടർ പട്ടിക: തെരഞ്ഞെടുപ്പ് തീവ്ര പരിഷ്ക്കരണത്തിനു പിന്നാലെ പട്ടികയിൽ ഇടം പിടിച്ച് പാക് വനിതകൾ



പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ രണ്ട് സ്ത്രീകളുടെ പേരുകൾ ബിഹാറിലെ വോട്ടർ പട്ടികയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. 1956 ൽ വിസിറ്റിങ് വിസ‍യിലെത്തിയ പാക് വനിതകളുടെ പേരുകളാണ് തെരഞ്ഞെടുപ്പ് തീവ്ര പരിഷ്ക്കരണത്തിനു പിന്നാലെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.
ജില്ലാ മജിസ്‌ട്രേറ്റിന്‍റെ ഉത്തരവനുസരിച്ച്, വോട്ടർ പട്ടികയിൽ നിന്ന് അവരുടെ പേരുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്താനും വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും പൊലീസ് സൂപ്രണ്ടിനോട് അധികൃതർ നിർദേശം നൽകി. ഇരുവരും പ്രായമായവരും ശരിയായ രീതിയിൽ ആശയവിനിമയം നടത്താൻ കഴിയുന്നവരുമല്ല.

Post a Comment

0 Comments