Ticker

6/recent/ticker-posts

വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിച്ചെന്ന പരാതിയിൽപേരാമ്പ്രയിൽ ഫോട്ടോഗ്രാഫർ അറസ്റ്റിൽ

 

പേരാമ്പ : യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കൂത്താളി സ്വദേശി റിമാൻഡിൽ. കൂത്താളി മൊയോർ കുന്നുമ്മൽ അജിൻ ആണ് കോടതി റിമാൻഡ് ചെയ്തത്. 28കാരിയുടെ പരാതിയിൽ ആണ് പേരാമ്പ്ര പോലീസ് ഇയാളെ പിടികൂടിയത് .2020 ഇൽ ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട യുവതിയെ വിവാഹം ചെയ്യാമെന്ന വാഗ്ദാനം നൽകി ബാംഗ്ലൂർ ഊട്ടി തുടങ്ങി നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. പേരാമ്പ്രയിൽ വച്ചും പീഡിപ്പിച്ചുണ്ടെന്നും അശ്ലീല ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
പേരാമ്പ്ര പോലീസ് ഇൻസ്‌പെക്ടർ ജംഷിദിന്റെ നേതൃത്വത്തിൽ SCPO അരുൺഘോഷ്,സുജില, ജോജോ ഷിനോജ് വിനോദ് കുമാർ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
 

Post a Comment

0 Comments