Ticker

6/recent/ticker-posts

എൻ എസ് എസ് പ്രിസം ക്യാമ്പ് സമാപിച്ചു


കഴിഞ്ഞ് ആറ് ദിവസമായി സർഗാലയായിൽ നടന്നുവരുന്ന ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്കിം പ്രിസം സംസ്ഥാന നേതൃ പരിശീലന ക്യാമ്പ് സമാപിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള പ്രോഗ്രാം ഓഫീസർമാണ് പരിശീലനത്തിൽ പങ്കാളികളായത്. സമാപന സമ്മേളനം ഹയർ സെക്കന്ററി അക്കാഡമിക് ജോയിന്റ് ഡയറക്ടർ ഡോ എസ് ഷാജിത ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കോ ഓർഡിനേറ്റർ എസ് ശ്രീചിത്ത് അധ്യക്ഷം വഹിച്ചു. മലപ്പുറം വെസ്റ്റ് ജില്ല കൺവീനർ പി.ടി രാജ്മോഹൻ മുഖ്യപ്രഭാഷണം നടത്തി. ക്ലസ്റ്റർ കൺവീനർമാരായ കെ ഷാജി, കെ വി സന്തോഷ് കുമാർ, പ്രോഗ്രാം ഓഫീസർമാരായ വി എം മുഹമ്മദലി, എൻ നിമിഷ, ഡോ എം മുഹമ്മദ് ഇസ്മയിൽ എന്നിവർ സംസാരിച്ചു. 


Post a Comment

0 Comments