Ticker

6/recent/ticker-posts

എ.വി. അബ്ദുറഹിമാൻ ഹാജി ആർട്സ് & സയൻസ് കോളേജിൽ ഇൻവെസ്റ്റർ അവെയർനെസ് പ്രോഗ്രാം

മേപ്പയൂർ ∙ ഓഗസ്റ്റ് 22, 2025:
എ.വി. അബ്ദുറഹിമാൻ ഹാജി ആർട്സ് & സയൻസ് കോളേജിലെ കോമേഴ്‌സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് പി.ജി. വകുപ്പ് ഇൻവെസ്റ്റർ അവെയർനെസ് പ്രോഗ്രാം സംഘടിപ്പിച്ചു. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI)യുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ SEBI സ്മാർട്ട് ട്രെയിനർ നിഖിൽ പി. എൻ. ക്ലാസ് കൈകാര്യം ചെയ്തു.
വിദ്യാർത്ഥികൾക്ക് ധനകാര്യ പദ്ധതികളുടെ പ്രാധാന്യം, മൂലധന വിപണി, സുരക്ഷിത നിക്ഷേപ മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം വിശദീകരിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് നടന്ന സെഷനിൽ കോമേഴ്‌സ് വകുപ്പിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു

Post a Comment

0 Comments