Ticker

6/recent/ticker-posts

മാലിന്യടാങ്കിൽ സ്ത്രീയുടെ മൃതദേഹം പോലീസ് അന്വേഷണം ആരംഭിച്ചു



കൊച്ചി -ധനുഷ്കോടി ദേശീയപാതയ്ക്ക് സമീപം ഊന്നുകല്ലിൽ ആളില്ലാത്ത ഒരു വീട്ടിലെ മാലിന്യടാങ്കിൽ 60 വയസ്സോളം പ്രായമുള്ള ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ഏകദേശം രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. കൊലപാതകമാണോ എന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
അടുത്തിടെ ഈ വീട്ടിൽ ആരും താമസിച്ചിരുന്നില്ല. വീടിന്റെ പരിസരത്തുനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഊന്നുകൽ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ വർക്ക് ഏരിയയുടെ ഗ്രിൽ തകർത്ത നിലയിലാണ്.

മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുന്നു. ഇതിനിടെ, കുറുപ്പംപടി വേങ്ങൂരിൽനിന്ന് 60 വയസ്സുള്ള ഒരു സ്ത്രീയെ കാണാതായതായി നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുമായി മൃതദേഹത്തിന് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Post a Comment

0 Comments