Ticker

6/recent/ticker-posts

മേലടി ബ്ലോക്ക് പഞ്ചായത്ത് വയോജന കലോത്സവം

മേലടി ബ്ലോക്ക് പഞ്ചായത്ത് വയോജന കലോത്സവം കൊഴുക്കല്ലൂർ യുപി സ്കൂളിൽ വെച്ച് നടന്നു. മേലടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ്ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം എം രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷ് .ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ഞകുളം നാരായണൻ ,ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ലീന പുതിയോട്ടിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ഭാസ്കരൻ കൊഴുക്കല്ലൂർ.മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് മെംബർ മിനി അശോകൻ.മേലടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിനു ജോസ്.പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷൈനു മാസ്റ്റർ. എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.മേലടി ബ്ലോക്ക് പഞ്ചായത്ത് ചൈൽഡ് ഡവലപ്പ്മെൻ്റ് പ്രോഗ്രാം ഓഫീസ്സർ രാജശ്രീ പി.ടി നന്ദി പറഞ്ഞു. വേദിയിൽ വയോജനങ്ങളുടെ വിവിധ - ''കലാപരിപാടികൾ അരങ്ങേറി. പലകാലം പലഗാഥ വയോജനങ്ങളും പുതുതലമുറയുമായ് സംവാദം സംഘടിപ്പിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ വീണമോഡറേറ്ററായി.

Post a Comment

0 Comments