Ticker

6/recent/ticker-posts

പരിശുദ്ധി നിലനിർത്തുന്ന കുടുംബങ്ങളാവുകഡോ. ഹുസൈൻ മടവൂർ


പയ്യോളി:കുടുംബ ജീവിതം നയിക്കുന്ന നാം വീട്ടിലും നാട്ടിലും നല്ല മാതൃകകളാവണമെന്നും പരിശുദ്ധിയായിരിക്കണം കുടുംബത്തിന്റെ ആദർശമെന്നും വരും തലമുറയെ രക്ഷിക്കാൻ അതാണ് പ്രായോഗികമെന്നും കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ പ്രസ്താവിച്ചു.
പയ്യോളി മണ്ഡലം കെ.എൻ.എം സംഘടിപ്പിച്ച ഫാമിലീ മീറ്റ് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഴൂരിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് അസ്‌ലം കിഴൂർ അധ്യക്ഷനായി 
നോർത്ത് ജില്ലാ പ്രസിഡന്റ് സി.കെ പോക്കർ മാസ്റ്റർ, കീപ്പോ 'ടി മൊയ്തീൻ, വി. അബ്ദുറഹ്മാൻ, വി.വി അഹ്‌മദ്‌ മാസ്റ്റർ, തഖ്‌വ മൊയ്തുഹാജി എൻ.കെ ഫാത്തിമ, ഹഫ്‌സീന ടീച്ചർ എന്നിവർ സംസാരിച്ചു. 
എൻ.കെ.എം സകരിയ്യ, സുലൈമാൻ സ്വബാഹി, ശമീല പുളിക്കൽ എന്നിവർ വിഷയാവതരണം നടത്തി. സെക്രട്ടറി കെ. വി ഹംസ സ്വാഗതവും കൊമ്മുണ്ടാരി അസൈനാർ നന്ദിയും പറഞ്ഞു.


 

Post a Comment

0 Comments