Ticker

6/recent/ticker-posts

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം ഒഴിയേണ്ടി വരമെന്ന് സൂചന.

തിരുവനന്തപുരം ലൈംഗികാരോപണത്തില്‍ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം ഒഴിയേണ്ടി വരമെന്ന് സൂചന. രാഹുല്‍ രാജിയ്ക്കണമെന്ന് കെപിസിസി നിലപാടെടുത്തതായാണ് അറിയുന്നത്. ഇക്കാര്യം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം. ഇതോടെ  ഹൈക്കമാൻ്റ് എടുക്കുന്ന തീരുമാനം ആയിരിക്കും നടപ്പിലാക്കുക
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ രാഹുല്‍ രാജിവെക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍, പാര്‍ട്ടിയിലെ ഒരു വിഭാഗത്തില്‍ ഇപ്പോഴും രാജിയോട് എതിർപ്പുള്ളതായാണ്.ലഭിക്കുന്ന വിവരം

രാഹുല്‍ രാജി വെക്കണമെന്ന് നേതാക്കളുമായുള്ള കൂടിയാലോചനയില്‍ ചെന്നിത്തലയും നിലപാട് അറിയിച്ചു. വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയാണ് നിലവിൽ നേതാക്കള്‍ക്കുള്ളത്.

അതേസമയം, ബിജെപി. ഇടപെട്ട് അതിവേഗം ഉപതിരഞ്ഞെടുപ്പ് നടത്തിയാല്‍ തിരിച്ചടിയാകുമെന്ന ആശങ്കയും രാജി ഒഴിവാക്കുന്നതാണ് ബുദ്ധിയെന്ന് വാദിക്കുന്ന ഒരു വിഭാഗം നേതാക്കളും പാര്‍ട്ടിയിലുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിയമോപദേശം തേടും.

ഇപ്പോള്‍ രാജിവച്ചാല്‍ ഉപതിരഞ്ഞെടുപ്പിനുള്ള നിയമസാധ്യതയാണ് ആരായുന്നത്. ചട്ടപ്രകാരം ഒരാള്‍ രാജിവച്ചാല്‍ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണം. എന്നാല്‍, സഭയുടെ കാലാവധി ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണെങ്കില്‍ ഈ നിയമം ബാധകമാവില്ലഎന്നും ഉണ്ട്. ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കുക തിരഞ്ഞെടുപ്പ് കമ്മീഷനായിരിക്കും
 

Post a Comment

0 Comments