Ticker

6/recent/ticker-posts

ബലാത്സംഗ പരാതിയില്‍ ബിജെപി പ്രവര്‍ത്തകനും യൂടൂബറുമായ സുബൈര്‍ ബാപ്പു പിടിയിൽ.

മലപ്പുറം: ബലാത്സംഗ പരാതിയില്‍ ബിജെപി പ്രവര്‍ത്തകനും യൂടൂബറുമായ സുബൈര്‍ ബാപ്പു പിടിയിൽ. ഈ മാസം 10 ന് വൈകീട്ട് വീട്ടിലെത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന ബിജെപി വനിതാ നേതാവിന്റെ പരാതിയിലാണ് അറസ്റ്റ് മലപ്പുറം കൂരാട് സ്വദേശിയായ സുബൈര്‍ ബാപ്പുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

താന്‍ വീടിന്റെ അടുക്കളയിലിരിക്കെ വീട്ടിലേക്ക് കടന്നുവന്ന സുബൈര്‍ ബാപ്പു തന്നെ ശാരിരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
ഇയാള്‍ മുമ്പ് ബിജെപി പ്രവര്‍ത്തകനായിരുന്നുവെന്നും, അങ്ങനെയാണ് പരിചയപ്പെടുന്നതെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.
നേരത്തെ ബിജെപി പ്രവര്‍ത്തനത്തിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന മലപ്പുറംജില്ലയിലെ തന്നെ മുസ്ലിം സ്ത്രീയെക്കുറിച്ച് സുബൈര്‍ ബാപ്പു യൂടൂബില്‍ വിഡിയോ ചെയ്തിരുന്നു. ഈ വിഡിയോയില്‍ പറയുന്ന സ്ത്രീയാണ് സുബൈര്‍ ബാപ്പുവിനെതിരെ പരാതിയുമായി രംഗത്തെത്തിയതൊന്നുമാണ്പുറത്തുവരുന്ന വിവരം

Post a Comment

0 Comments