Ticker

6/recent/ticker-posts

ബസിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

.
പയ്യോളി: സ്വകാര്യ ബസ് ഇടിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. 
തിക്കോടി പെരുമാൾപുരം തെരുവിൻ താഴ കുട്ടൂലി (78) ആണ് മരിച്ചത്. ദേശീയ പാതയിൽ പെരുമാൾ പുരത്ത് കഴിഞ്ഞ 12 ന് രാവിലെ 11.30 ന് ആയിരുന്നു അപകടം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന എംപറർ ബസ് ഇടിച്ചാണ് അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ  രാവിലെയാണ് മരിച്ചത്
ഭർത്താവ് പരേതനായ സ്വാമിക്കുട്ടി.
മക്കൾ: സദാനന്ദൻ, പുഷ്പ. 
മരുമക്കൾ: സദാനന്ദൻ, സത്യഭാമ.
സഹോദരങ്ങൾ: ഒണക്കൻ, രാധ, ജാനു, കമല, പരേതനായ കേളപ്പൻ.

Post a Comment

0 Comments