കണ്ണൂർ: ഇലക്ട്രിക് പോസ്റ്റിലിടിച്ചു കയറിയ ബൈക്കിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു. ഇരിട്ടി പുളിയനമ്പ്രം സ്വദേശി മുഹമ്മദ് തസ്ലീം ആണ് മരിച്ചത്. ഇരിട്ടി-മട്ടന്നൂർ റോഡിലെ ഉളിയിൽ നരയമ്പാറയിൽ ഇന്ന് പുലർച്ചെയായിരുന്നു ദാരുണമായ അപകടം.
അപകടം നടന്നത് ഇങ്ങനെ:
ബംഗളൂരുവിൽ നിന്ന് പെരിങ്ങത്തൂർ ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്നു തസ്ലീം. നരയമ്പാറ പെട്രോൾ പമ്പിന് സമീപം വെച്ച് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കും യുവാവും അടുത്തുള്ള ഓവുചാലിലേക്ക് വീണു. വീഴ്ചയ്ക്ക് പിന്നാലെ ബൈക്കിന് തീപിടിക്കുകയും ബൈക്കിനടിയിൽ കുടുങ്ങിയ തസ്ലീമിന് പുറത്തേക്ക് വരാൻ സാധിക്കാതെ വരികയുമായിരുന്നു.
സംഭവസ്ഥലത്ത് വെച്ച് തന്നെ തസ്ലീം മരണപ്പെട്ടു. വിവരമറിഞ്ഞ് അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തിയാണ് തീ അണച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.